Monday 5 January, 2009

ദാവീദിന്റെ വിജയങ്ങള്‍ പറയുന്നത്....

[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
തന്നേക്കാള്‍ ഉയരങ്ങളില്‍ ഉള്ളവരോടുള്ള അസൂയ മനുഷ്യസഹജമാണ്. അതു കൊണ്ടാണല്ലോ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിജയത്തേക്കാള്‍ ആസ്ത്രേലിയയുടെ പരാജയം നമ്മള്‍ ഇത്രകണ്ട് ആഘോഷിച്ചത്. അതു പോലെ അമേരിക്കയുടെ ചെറിയ ചെറിയ പരാജയങ്ങളില്‍ സന്തോഷിക്കാന്‍ നമ്മള്‍ക്ക് കഴിയുന്നതും. വേള്‍ഡ് ട്രേഡ് സെന്റെര്‍ തകര്‍ന്നപ്പോള്‍ സ്വാഭാവികമായി സര്‍ക്കാര്‍ അപലപിച്ചെങ്കിലും; പൊലിഞ്ഞുപോയ ഒരുപാടു ജീവനെ ഓര്‍ക്കാതെ അമേരിക്കന്‍ ജനത ഇതു അര്‍ഹിക്കുന്നു എണ്ണ മട്ടില്‍ ബിന്‍ ലാദനെ കുറിച്ചു അഭിമാനം കൊണ്ടാവരയിരുന്നു മൂന്നാം ലോക രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും. അതെ തങ്ങളേക്കാള്‍ മികച്ചവരുടെ പതനം എല്ലാവരും ആഗ്രഹിക്കുന്നു. അതു കായിക രംഗത്തായാലും കലാരംഗത്തായാലും യുദ്ധ മുഖത്തോ മറ്റെവിടെയോ ആയാലും. നമ്മുടെ മനസ് എത്ര കണ്ടു ഇടുങ്ങിയതാണ് എന്നതാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷെ മറ്റെന്തിനെ വിജയിച്ചാലും മനസിന്റെ ഈ അവസ്ഥക്കുമുന്നില്‍ തോല്‍ക്കുമ്പോള്‍ മറ്റെല്ലാം വിലയില്ലാതാവുന്നു. സാമുഹ്യ ജീവി എന്നതിന്റെ അസ്ഥിത്വം തന്നെയാണ് വിട്ടുവീഴ്ചയില്ലാത്ത മല്‍സര ബുദ്ധി ഇല്ലാതാക്കുന്നത്. പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും മറന്ന് സ്വാര്‍ത്ഥത മനസുകളെ കീഴടക്കിയാല്‍ പിന്നെ പരസ്പരം പോരടിച്ചു ഒരു വംശം തന്നെ വേരറ്റു പോയേക്കാം. പണ്ടത്തെ ഭൂമിയിലെ രാജാക്കന്മാരായ ദിനോസറുകളെപോലെ......

എക്സ്ക്ലുസീവ് ദിനപത്രം - 05/01/2009

0 comments:

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP