അടിമത്തത്തിന്റെ സ്മരണക്കായി....
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
എല്ലാവരും എപ്പോഴും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് പരാജയത്തിന്റെ നിസ്സഹായതയുടെ നിമിഷങ്ങള്‍. പക്ഷെ അതിന്റെ സ്മരണകളെ ഉണര്‍ത്താന്‍ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട ഒരു സംഘടനയില്‍ അംഗം ആവുക എന്നത് ആ ഇരുളടഞ്ഞ കാലത്തില്‍ നിന്നും ഇന്നത്തെ സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ചോരയും ജീവനും ബലി നല്‍കിയവരെ അവഹെലിക്കുന്നതിനു തുല്യമല്ലേ. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം കോമ്മണ്‍വെല്‍ത്ത് അവരുടെ പഴയ പ്രതാപത്തിന്റെ അധീശത്വത്തിന്റെ ഓര്‍മ്മയാണ്. പക്ഷെ അതില്‍ ചേരുന്ന പഴയ അടിമകലാക്കപ്പെട്ട മറ്റു രാജ്യങ്ങള്‍ക്ക് അത് അപകര്‍ഷത വളര്‍ത്തുന്ന ഒരു ഓര്മ്മപ്പെടുത്തലല്ലേ. നിങ്ങള്‍ എത്രയൊക്കെ വളര്‍ന്നാലും ഒരിക്കല്‍ ഞങ്ങളുടെ കാല്‍കീഴിലായിരുന്നു എന്ന ബ്രിട്ടന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലേ ഈ സംഘടന. അത് അംഗീകരിക്കാത്ത അമേരിക്കയെയും ഫ്രാന്‍സിനെയും പോലുള്ള വന്‍ ശക്തികളെ കോമണ്‍വെല്‍ത്തില്‍ അംഗം ആക്കാന്‍ ബ്രിട്ടന് തയ്യാരാവാതിരുന്നതിനു വേറെ എന്ത് കാരണമാണ് കണ്ടെത്താന്‍ കഴിയുക. അസ്തിത്വം നഷ്ടപ്പെട്ട ഇത്തരമൊരു സംഘടനയുടെ ഭാഗമായി തുടരണമോ എന്ന് ഓരോ രാജ്യങ്ങളും പുനര്‍ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു....
എക്സ്ക്ലുസീവ് ദിനപത്രം - 12/01/2009
1 comments:
അസ്തിത്വം നഷ്ടപ്പെട്ട ഇത്തരമൊരു സംഘടനയുടെ ഭാഗമായി തുടരണമോ എന്ന് ഓരോ രാജ്യങ്ങളും പുനര്‍ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു....
തുറന്ന സത്യം പക്ഷെ അതിനു എത്ര രാജ്യങ്ങള്‍ തയ്യാറാകും
മനോഹരം ആശംസകള്‍
Post a Comment