Monday 22 December, 2008

കളിയും കാര്യവും...

[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
കളിയെ കളിയായി തന്നെ കാണാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു.. ആരാധന മൂത്ത് തന്‍റെ പ്രിയപ്പെട്ട കളിക്കാരിയുടെ എതിരാളിയെ കുത്തി പരിക്കേല്പിച്ചത് അങ്ങ് ജര്‍മനിയിലാണ്. പക്ഷെ അതിനെക്കാള്‍ ഭ്രാന്ത് പിടിച്ച ഒരു തലമുറ ഗൌരവമില്ലാത്ത കാര്യങ്ങളെ അമിത പ്രാധാന്യം നല്‍കി ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനുമായുള്ള കായിക മല്‍സരങ്ങള്‍ നിറുത്തി വച്ചത്രേ. എന്ത് അസംബന്ധമാനത്. ചെറിയ കുട്ടികള്‍ തല്ലുകുടുമ്പോള്‍ വാശിപിടിക്കുന്നപോലെ അപക്വമായി . കായിക വിനോദങ്ങള്‍ മനസിനെ വിനോടിപ്പിക്കാനാണ്‌ . അവിടെ രാജ്യങ്ങളില്ല. ശത്രുക്കളില്ല. കേവലം കളിക്കാര്‍ മാത്രം. കളിയെ കളിയായി മാത്രം കാണാന്‍ നമ്മുടെ ഭരണാധികാരികള്‍ പോലും മറക്കുന്നു. അതാണല്ലോ എല്ലാ കായിക മന്ത്രലയങ്ങളുടെയും ഉന്നതങ്ങളില്‍ ഇന്നും രാഷ്ട്രീയക്കാര്‍ തന്നെ കുടിയിരിക്കുന്നത്. കെ പി എസ് ഗില്ലും ശരദ് പവാറും പ്രിയരഞ്ജന്‍ ദാസ് മുന്ഷിയുമെല്ലാം കായിക അസോസിയേഷനുകളെ അടക്കി ഭരിക്കുന്നത്‌ കായിക താരങ്ങളുടെയോ കളിയുടെയോ നന്‍മ മാത്രം ലക്‌ഷ്യം വച്ചു കൊണ്ടാണോ. ഇവരില്‍ എത്ര പേര്‍ക്ക്‌ ആ കളിയുടെ സാമാന്യ നിയമങ്ങള്‍ എങ്കിലും അറിയാം. അരുത്. അത്തരം ചോദ്യങ്ങളൊന്നും പാടില്ല. അതെ ദീപസ്തംഭം മഹാശ്ചര്യം.... നമുക്കും കിട്ടണം........!!!!!!

എക്സ്ക്ലുസീവ് ദിനപത്രം - 22/12/2008

Thursday 11 December, 2008

കല്ലെടുക്കുന്ന തുമ്പികള്‍.....

[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
ഓരോ കലാരൂപത്തിന്റെയും അവതരണം പ്രസന്നമായ മനസോടെയാവണം. പക്ഷെ കലോല്‍സവങ്ങളില്‍ വേദിയില്‍ ചുവടുവക്കുന്ന കുട്ടികളുടെ മനസ്സില്‍ ആ പ്രസന്നതക്ക് പകരം മത്സരത്തിന്‍റെ വാശിയാവുമ്പോള്‍ അവിടെ മരിക്കുന്നത് ആ കലരുപങ്ങളാണ്. കലകളുടെ ആത്യന്തമായ ലക്‌ഷ്യം മനസുകളെ സന്തോഷിപ്പിക്കല്‍ ആണെങ്കില്‍ അവിടെ മല്‍സരങ്ങള്‍ അപ്രസക്തമാണ്. പിന്നെ ഈ ഉല്‍സവ വേദിയില്‍ എന്തിനീ വൈരം. എന്തിനീ മത്സരം.

എക്സ്ക്ലുസീവ് ദിനപത്രം - 11/12/2008

Friday 5 December, 2008

നാടു നടുങ്ങി !!! നാഥനെവിടെ ???

[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
സാമ്രാജ്യം കത്തിയെരിയുമ്പോള്‍ കൊട്ടരത്തിലിരുന്നു വീണ വായിച്ച റോമന്‍ ചക്രവര്‍ത്തിക്ക് ഇതാ ഒരു പിന്‍ഗാമി.

വെറുതെ ഒരു രാഷ്ട്രപതി .

പ്രിയ വായനക്കാരെ നിങ്ങള്‍ തന്നെ പറയുക..
ഇങ്ങനെ തന്നെ ആണോ നിങ്ങളുടെ സങ്കല്പത്തിലെ പ്രഥമ പൗരന്‍ ...


എക്സ്ക്ലുസീവ് ദിനപത്രം - 05/12/2008

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP